ആലങ്ങാട്: വെളിയത്തുനാട് തന്ത്രവിദ്യാപീഠം സ്ഥാപകനും അദ്ധ്യാത്മിക ആചാര്യനുമായ പി. മാധവ്ജിയുടെ ജന്മദിനമായ 20ന് തന്ത്ര വിദ്യാപീഠത്തിൽ അനുസ്മരണം നടത്തും. ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7ന് മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി പങ്കെടുക്കുന്ന ഗുരുപൂജ. 10ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനാവും. വിശ്വഹിന്ദു പരിഷത്ത് മുൻ ഓർഗനൈസിംഗ് സെക്രട്ടറിയും സമൂഹ്യപ്രവർത്തകനുമായ കാശി വിശ്വനാഥന് തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ മാധവീയം പുരസ്കാരം നൽകി ആദരിക്കും. പി.ബി.ഇ മേനോൻ, കഥകളി നടൻ ഡോ. കണ്ണൻ പരമേശ്വരൻ എന്നിവർ പങ്കെടുക്കും. രാത്രി 7ന് കുചേലവൃത്തം കഥകളി.