
മൂവാറ്റുപുഴ: കെ.എസ്.ഇ.ബി മുൻ സ്‌പെഷ്യൽ ഓഫീസർ (റവന്യു) മൂവാറ്റുപുഴ കിഴക്കേക്കര തട്ടാർകുടിയിൽ ടി.കെ. രാമകൃഷ്ണൻ നായർ (ടി.കെ, 86) നിര്യാതനായി. മൂവാറ്റുപുഴയുടെ സാംസ്‌കാരിക, സാമൂഹിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന ടി.കെ മൂവാറ്റുപുഴ മേള പ്രസിഡന്റ്, കിഴക്കേക്കര ശ്രീരാമകൃഷ്ണാശ്രമം വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ നിർമ്മല കോളേജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുവകലാസാഹിതി, മൂവാറ്റുപുഴ സീനീയർ സിറ്റിസൺസ് ഫോറം, സിറ്റിസൺസ് ഡയസ്, ജനശക്തി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: തൊടുപുഴ മണക്കാട് കൊച്ചുകണ്ടത്തിൽ കുടുംബാംഗം പരേതയായ സുഭദ്രാമ്മ (റിട്ട. സബ്ട്രഷറി ഓഫീസർ). മക്കൾ: മിനി, സിന്ധു. മരുമക്കൾ: വിജയകുമാർ (വടക്കൻ പറവൂർ), അനിൽകുമാർ (ചെന്നിത്തല).