charitty

മൂവാറ്റുപുഴ: സാന്ത്വന രംഗത്തെ നിറസാന്നിദ്ധ്യമായ മുളവൂർ ചാരിറ്റി അസോസിയേഷന്റെ നാലാമത് വാർഷിക പൊതുയോഗം നടത്തി. യോഗത്തിൽ പ്രസിഡന്റ് അബ്ദുൾ അസ്സീസ് ആലപ്പുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫലിന് മുളവൂർ ചാരിറ്റി ഉപഹാരം നൽകി ആദരിച്ചു. ട്രഷറർ റഫീഖ് വാളൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 2022-23 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൾ അസ്സിസ് ആലപ്പുറം (പ്രസിഡന്റ് ), സിദ്ധിക്ക് സിംപിൾ (വൈസ്. പ്രസിഡന്റ് ), അജാസ് സ്രാമ്പിക്കൽ (സെക്രട്ടറി),കബീർ പാറക്കൽ (ജോയിന്റ് സെക്രട്ടറി), റഫീഖ് വാളൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എം. അബ്ദുൾ കരീം, ഷാജഹാൻ വെട്ടിയാകുന്നേൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അജാസ് സ്രാമ്പിക്കൽ സ്വാഗതവും കബീർ പാറക്കൽ നന്ദിയും പറഞ്ഞു.