pv-gopi-anusmaranam
പി.വി. ഗോപി അനുസ്മരണം സി.പി.എം. ലോക്കൽ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു മുൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പി.വി. ഗോപിയുടെ 15-ാമത് അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി. ലോക്കൽ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്തു. കളമശേരി ഏരിയാ കമ്മിറ്റി അംഗം സി.ജെ. ഷാജു അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി.ആർ. അജികുമാർ അദ്ധ്യക്ഷനായി. കെ.കെ. കൃഷ്ണൻ പതാക ഉയർത്തി. പഠനോപകരണ വിതരണം എം.വി. ജേക്കബ് നിർവഹിച്ചു. ടി.വി. ഷൈവിൻ, അജ സാബു എന്നിവർ പ്രസംഗിച്ചു.