
തൃക്കാക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന പരസ്യത്തിന് എതിരെ പരാതി.സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്‌കോ കളമശേരിയാണ് ഉമ തോമസിനെതിരെ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയത്. സ്ഥാനാർഥിത്വം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. പണം കൊടുത്ത് വോട്ട് വാങ്ങലാണിതെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസാണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ പോസ്റ്റ് ഇട്ടത്.