അങ്കമാലി: തുറവൂർ മർച്ചന്റ്സ് അസോസിയേഷൻ 2022 - 2024 വർഷത്തേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ജോസ് കുര്യാക്കോസ് വരണാധികാരിയായിരുന്നു. മുൻ ഭരണസമിതിഅംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായി ഏലിയാസ് താടിക്കാരൻ (പ്രസിഡന്റ്), പി.കെ. അശോകൻ (വൈസ് പ്രസിഡന്റ്), ജോണി വടക്കുഞ്ചേരി (ജനറൽസെക്രട്ടറി), ഷിജൻ ഇടശേരി, എം.എ. പോൾസൺ (സെക്രട്ടറിമാർ), പി.എ. ബാബു പാനികുളങ്ങര (ട്രഷറർ), ജോജി വർഗീസ് കൊളുവൻ,ഷൈജൻ ആഞ്ചലോസ് (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.