ഫോർട്ട് കൊച്ചി: ചിത്രരചനയുടെ വൈവിദ്ധ്യതയും വേറിട്ട ശൈലിയുമായി നിർവാണ ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. മട്ടാഞ്ചേരി ജ്യൂ ടൗണിലാണ് ഗാലറി. ദി ബ്യൂട്ടി ഒഫ് സൈലൻസ് (നിശബ്ദതയുടെ സൗന്ദര്യം )എന്ന ചിത്ര പ്രദർശനം 26 വരെയുണ്ടാകും. ജല ഛായം മുതൽ ആക്രലിക്കും കോഫികളർ പെയിന്റിംഗ് വരെയുള്ള 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. ചിത്രപ്രദർശനത്തിൽ നവാഗതർ മുതൽ പതിറ്റാണ്ട് പിന്നിട്ടവർ വരെയുള്ള കുട്ടായ്മയാണ് ക്യൂറേറ്റർ ശ്രീകാന്ത് നെട്ടൂരും ശ്രീറാം ശ്യാമും ചേ ർന്നോരുക്കിയിരിക്കുന്നത്. ഷലിനാ നായർ ,ശ്രീജ കരിപ്പയിൽ, വീണ സതീശ്, പ്രിയ ശ്രീദേവൻ , ഷജന ഫഹിയ ,ഷിജ മേനോൻ ,ഷൈലജ ബെന്നി. ,അനിൽ പട്ടണം, വിജയൻ ബാലകൃഷ്ണൻ, സതീശ് കുമാർ ചെങ്ങന്നൂർ എന്നിവരുടെതാണ് ചിത്രങ്ങൾ. ചടങ്ങിൽ കേരള ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി വൈക്കം എം.കെ.ഷിബു പ്രദർശനം ഉദ്ഘാടനം ചെയ്തു.സിനിമാതാരം അനിൽ പെരുമ്പളം ,മാദ്ധ്യമപ്രവർത്തകൻ എസ്.കൃഷ് ണകുമാർ എന്നിവർ സംബന്ധിച്ചു.