കുമ്പളം: കുമ്പളം വാത്തുവീട്ടിൽ സജീവ് കുമാറിന്റെ മകൻ ആദിത് വി. സജീവിന്റെ 7000 രൂപ വിലയുള്ള സൈക്കിൾ മോഷണം പോയി. ന്യൂ ബി.എസ്.എ മിസ് ഇന്ത്യ സൈക്കിളാണ് മോഷണം പോയത്. പരീക്ഷയ്ക്ക് പോകുവാനായി ഇന്നലെ രാവിലെ 8 മണിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം സുരക്ഷാ കാമറയ്ക്കു മുന്നിൽ പൂട്ടിവെച്ച സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സൈക്കിൾ തിരികെ എടുക്കാനായി വന്നപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. സമാന സ്ഥലത്ത് നിന്ന് പലതവണ ഇത്തരത്തിൽ സൈക്കിൾ മോഷണം പോയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. പനങ്ങാട് പൊലീസിൽ പരാതി നൽകി. ബാങ്കിനു മുന്നിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കും.