crime

മൂവാറ്റുപുഴ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. മഞ്ഞള്ളൂർ മടക്കത്താനം കൂട്ടത്തേൽ വീട്ടിൽ വിജയൻ (55) ആണ് വാഴക്കുളം പൊലീസിന്റെ പിടിയിലായത്. ഇടക്കാട്ടുകയറ്റം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് വിജയൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. വാടക വീടിനു സമീപമുള്ള ഷെഡ്ഡിൽ അസമയത്ത് വിജയനും കൂട്ടുകാരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. തിങ്കളാഴ്ച, വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഗേറ്റിനു മുന്നിൽ സ്കൂട്ടർ വട്ടംവച്ച് തടഞ്ഞശേഷം യുവാവിനെ അരിവാളിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയേയും സഹോദരിയേയും പ്രതി ആക്രമിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്.സതീഷ് കുമാർ, എസ്.ഐ. മാത്യു അഗസ്റ്റിൻ എ.എസ്.ഐ പി.വി.എൽദോസ്, എസ്.സി.പി.ഒമാരായ റജി തങ്കപ്പൻ, വർഗ്ഗീസ്.ടി.വേണാട്ട് എന്നിവർ ഉണ്ടായിരുന്നു.