പറവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാക്ലാസ് നടന്നു. അലൂമ്‌നി സെക്രട്ടറി ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജാസ്മിൻ കരീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.എസ്. സിനി, മിനി ചാക്കോ എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പ്രഭവ് എ. അശോക്, മുഹമ്മദ്‌ നിഹാൽ, കെ.എസ്. അഭിഷേക്, പി. അഭിജിത് എന്നിവർ ക്ലാസ് നയിച്ചു.