t

തൃപ്പൂണിത്തുറ: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഹോം ലോൺ എക്സ്പോ ആരംഭിച്ചു. എറണാകുളത്തെ പ്രമുഖ ബിൽഡേഴ്സിനെ ഉൾക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന മേള തൃപ്പുണിത്തുറ ലായം കൂത്തമ്പലത്തിൽ 20 വരെ രാവിലെ 10 മുതൽ 8 വരെ നടക്കും. ചടങ്ങ് തൃപ്പുണിത്തുറ നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ. ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭവന വായ്പ എടുക്കാനും മറ്റു ബാങ്കുകളിലുള്ള വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ മാറ്റാനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ഭവന വായ്പകൾക്ക് വളരെ കുറഞ്ഞ പലിശയാണ് ബാങ്ക് ഈടാക്കുന്നത്.