പറവൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി എറണാകുളം- അങ്കമാലി അതിരൂപതയിലെ സഹൃദയയുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. സബ്റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ പി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ആലുവ എംപ്ലോയ്‌മെന്റ് ഓഫീസർ സി.വി. രേഖ, പറവൂർ എംപ്ലോയ്‌മെന്റ് ഓഫീസർ എസ്. ശ്രീകുമാർ, സഹൃദയ കോഓർഡിനേറ്റർ സിസ്റ്റർ ജെയ്‌സി ജോൺ, ടി.ഡി. സനൽകുമാർ, ഗീത ബാബു, എം.ടി. രാജേഷ്, , പി.വി. സെലിൻ എന്നിവർ സംസാരിച്ചു.