tree

ആലുവ: കനത്ത മഴയിൽ ആലുവ കോടതി വളപ്പിലെ വലിയ പുളിമരം മറിഞ്ഞ് ജവഹർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. മരം ഇലക്ട്രിക് പോസ്റ്റിലേക്ക് വീണതോടെ വൈദ്യുതിബന്ധവും നിലച്ചു. വൈദ്യുതപോസ്റ്റ് ഒടിഞ്ഞില്ലെങ്കിലും ചെരിഞ്ഞ് വീഴുന്ന അവസ്ഥയിലായി. റോഡിലേക്ക് മണ്ണ് ഇടിയാതിരിക്കാൻ കരിങ്കൽഭിത്തി നിർമ്മാണം നടക്കുന്നതിനിടെയാണ് മരം മറിഞ്ഞത്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ സമീപവാസികൾ പലവട്ടം പൊതുമരാമത്ത് വകുപ്പിനും കെ.എസ്.ഇ.ബിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.