കൊച്ചി: സൈക്കിൾ സവാരിക്കിടെയുള്ള അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ഓർമ്മിക്കുന്നതിനായി ഇന്നലെ പുലർച്ചെ തോരാമഴയത്ത് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സൈക്ലിംഗ് ക്ളബ്ബ് അംഗങ്ങൾ ഒത്തുചേർന്നു. ആറിന് ആരംഭിച്ച റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. 126 ഓളം പേർ പങ്കെടുത്തു. റൈഡ് ഒഫ് സൈലൻസ് എന്ന പേരിൽ നടത്തിയ സൈക്കിൾ റാലിയുടെ സമാപനസമ്മേളനം കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് ( സി.എസ്.എം. എൽ ) സി.ഇ. ഒ ഷാനവാസ് എസ്. ഉദ്ഘാടനം ചെയ്തു. സൈക്കിൾ വിത്ത് കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായ ബൈസൈക്കിൾ ചാമ്പ്യൻസിന്റെ നേതൃത്വത്തിലാണ് ഓർമ്മദിനം സംഘടിപ്പിച്ചത്.

സൈക്കിൾ വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായി ബൈസൈക്കിൾ ചാമ്പ്യൻസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി . 2003ൽ യു. എസിലാണ് റൈഡ് ഒഫ് സൈലൻസ് എന്ന ആശയത്തിന്റെ തുടക്കം. എല്ലാ മേയ് മാസത്തെയും മൂന്നാമത്തെ ബുധനാഴ്ചയാണ് സൈക്ലിളിസ്റ്റുകളുടെ ഓർമ്മദിനം. ഈ വർഷം ഇന്ത്യയിൽ ഗുവാഹത്തി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിച്ചത്.