നെടുമ്പാശേരി: കേരളത്തെ വിഭജിക്കുന്ന കെ- റെയിലിനെതിരെ ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയസദസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, കെ- റെയിൽവിരുദ്ധ ജനകീയസമിതി പുളിയനം യൂണിറ്റ് പ്രസിഡന്റ് ഒ.എ. പൗലോസ്, ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം എം.വി. ലക്ഷ്മണൻ, കെ.കെ. പ്രഭാകരൻ, ഇ.എൻ. അനിൽ, ശ്രീജിത്ത് കാരാപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.