കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷനും സ്‌നേഹസേനയും ചേർന്ന് കുട്ടികൾക്കായി ഒരുക്കുന്ന സമ്മർ ഫിയസ്താ ക്യാമ്പിന്റെ ഉദ്ഘാടനം കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ശേയസ് എന്നിവർ സംസാരിച്ചു.