പറവൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ നാളെ (വെള്ളി) യു.ഡി.എഫ് വിനാശത്തിന്റെ വർഷമായി ആചരിക്കും. പറവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടാക്സിസ്റ്റാൻഡിൽ രാവിലെ ഒമ്പതിന് നടക്കുന്ന ധർണ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും. പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും.