ആലുവ: ബൈപ്പാസിന് സമീപം കാറിടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കിൽതട്ടി മറിഞ്ഞു. ഓട്ടോയാത്രക്കാരി തോട്ടക്കാട്ടുകര ശ്രീകോവിലിൽ കിരണിന്റെ ഭാര്യ ശ്യാമ (36), ബൈക്ക് യാത്രക്കാരൻ കോട്ടപ്പുറം മാളികക്കടവിൽ സുധീഷിന്റെ മകൻ വിഷ്ണു (27) എന്നിവർക്ക് പരിക്കേറ്റു. കാർ നിർത്താതെപോയി.
ആലുവ കടുങ്ങല്ലൂരിൽ ബൈക്ക് തെന്നി മറിഞ്ഞ് മുഹമ്മദ് നിവാസിൽ ഷമീർ അലിയുടെ മകൻ, മുഹമ്മദ് സാത് (19), കടങ്ങല്ലൂർ വളഞ്ഞമ്പലത്ത് കാറും ബൈക്കും കൂട്ടിമുട്ടി നീർക്കോട് വള്ളത്തുപറമ്പിൽ അലിയുടെ മകൻ നിഷാദ് (40) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.