കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി 11ാം വാർഡ് ഉപതിരഞ്ഞടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. 139 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി എൻ.ഒ. ബാബു വിജയിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ ആകെ 268 വോട്ടാണ് എൽ.ഡി.എഫിന് ലഭിച്ചത്. എന്നാൽ ഉപതിരഞ്ഞടുപ്പിൽ 520 വോട്ട് ഉറപ്പിച്ച് ഇടത് മുന്നണി സ്ഥാനാർത്ഥി ചരിത്ര വിജയം സ്വന്തമാക്കി.

കഴിഞ്ഞ 15 വർഷമായി കോൺഗ്രസിന്റെ കൈവശമിരുന്ന വാർഡാണ് എൽ.ഡിഎഫ് പിടിച്ചെടുത്തത്. ആകെ 1409 വോട്ടിൽ 1214 എണ്ണമാണ് പോൾ ചെയ്തത്. എൽ.ഡി.എഫ് (520)​, ട്വന്റി20 (381)​, യു.ഡി.എഫ് (284)​ ബി.ജെ.പി (29)​ എന്നിങ്ങനെയാണ് വോട്ട് നില. യു.ഡി.എഫ് അംഗം ജോസിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞടുപ്പ് വേണ്ടിവന്നത്.