ആലുവ: നഗരത്തിൽ സീനത്ത് തിയേറ്ററിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് 15 അടി താഴ്ചയിലുള്ള വീടിന് കേടുപാട് പറ്റി. സബ് ജയിൽ ഗ്രൗണ്ടിന് സമീപം ജവഹർറോഡിൽ തേറാട്ടിൽ പ്രേമൻെറ വീടിനാണ് കേടുപാടുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മുകളിലെ സൈമൺ അസോസിയേറ്റ്‌സ് കെട്ടിടത്തിൻെറ പിൻവശം ഇടിഞ്ഞുവീണത്.

കരിങ്കല്ലും മണ്ണും വീണതിനെത്തുടർന്ന് സൺഷേഡുകളും ജനൽപാളികളും തകർന്നു. വലിയ കരിങ്കല്ലുകൾ ഉരുണ്ടുവന്ന് മുറ്റത്തെത്തി. വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കുറച്ചു ഭാഗം കൂടി ഏത് നിമിഷവും താഴേക്ക് വീഴാവുന്ന രീതിയിൽ നിൽക്കുന്നുണ്ട്.