വൈപ്പിൻ: ഗുരുദേവസന്ദേശങ്ങൾക്ക് നാൾക്കുനാൾ പ്രസക്തി ഏറി വരികയാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. മുനമ്പം ഗുരുദേവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ, ദേവസ്വം മാനേജർ കെ.ടി. ഡെനീഷ്, വി.വി. അനിൽ, കെ.എഫ്. വിൽസൻ, രഞ്ജൻ തേവാലിൽ, രാധ നന്ദനൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 8ന് നാരായണീയ പാരായണം. 20ന് രാവിലെ 7ന് വിശേഷാൽ ഗുരുപൂജ, 8ന് ബ്രഹ്മകലശപൂജ, 9ന് ബ്രഹ്മകലശാഭിഷേകം, 11ന് പ്രസാദഊട്ട്, വൈകിട്ട് 4ന് താലഘോഷയാത്ര.