കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് 'ബ്രഹ്മ 2022' 20,21 തീയതികളിൽ നടക്കും. 20ന് രാവിലെ 9.15ന് ഉദ്ഘാടനം. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 50 മത്സര ഇനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും.