മൂവാറ്റുപുഴ: കലാ -സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സഹകരണ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം. ബാവയെ അനുസ്മരിക്കുന്ന ചടങ്ങും സ്മരണികയുടെ പ്രകാശനവും 25ന് വൈകിട്ട് 3 മണിക്ക് മൂവാറ്റുപുഴ മേളയിൽ നടക്കും. മന്ത്രിമാരും രാഷ്ട്രീയ,​സാമൂഹ്യ,​സാംസ്കാരിക നായകരും ചലച്ചിത്ര പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മുൻ എം.എൽ.എ. ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ മാരായ ഡോ.മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, മുൻ എം.പി മാരായ ഫ്രാൻസിസ് ജോർജ്, ജോയ്സ് ജോർജ്, മുൻ എം.എൽ.എ.മാരായ ഗോപി കോട്ടമുറിക്കൽ, ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, എൽദോ എബ്രഹാം (രക്ഷാധികാരികൾ) അഡ്വ. ജോണി നെല്ലൂർ (ചെയർമാൻ), പി .എസ്. എ ലത്തീഫ് (ജനറൽ കൺവീനർ), കബീർ ബി.ഹാറൂൺ (ട്രഷറർ) എസ്.മോഹൻദാസ്, കെ.എം.അബ്ദുൾ മജീദ്, പി.എ.സമീർ (സ്മരണിക കമ്മിറ്റി) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.