വൈപ്പിൻ: നിർദ്ധന വിധവകളുടെ മക്കൾക്കായി പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് നടപ്പാക്കിവരുന്ന പഠനോപകരണ കിറ്റ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അദ്ധ്യയന വർഷത്തിൽ 5,6,7,8,9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ബാങ്കിൽനിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് 26നകം ഹെഡ് ഓഫീസിൽ സമർപ്പിക്കണം.