തൃക്കാക്കര: രാസലഹരിയായ എം.ഡി.എം.എയുമായി പെരിന്തൽമണ്ണ കാപ്പിൽ വീട്ടിൽ സനിൽ(27), തിരുവല്ല സ്വദേശി അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടിൽ അമൃത (24) എന്നിവരെ ഇൻഫോപാർക്ക് പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എം.ഡി.എം എ പിടികൂടി. വിശ്വസ്തരായ ടെക്കികൾക്കാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.