കൊച്ചി: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വൈപ്പിൻ, മുനമ്പം ഭാഗത്തെ സ്കൂൾ, കോളേജ് വാഹനങ്ങളിലെ ഡ്രൈവർമാർ, അറ്റന്റർമാർ, ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫീസർമാർ തുടങ്ങിയവർക്കുള്ള റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. മുനമ്പം സി.ഐ യേശുദാസ് ഉദ്ഘാടനം ചെയ്തു.പറവൂർ ജോയിന്റ് ആർ.ടി.ഒ ഇ.ജെ. ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ മെഹിക്കിൾ ഇൻസ്പെക്ടർ .പി. ഇ റെൻഷിദ് സ്വാഗതം പറഞ്ഞു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസെടുത്തു. എ.എം വി.ഐ .അനീഷ് നന്ദിയും പറഞ്ഞു. മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നിർദ്ദേശാനുസരണം എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.എം ഷബീറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്.