ഫോർട്ട്കൊച്ചി: വെളി എഡ്വേർഡ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ടാപ്പുകൾ മോഷ്ടിച്ച കേസിൽ കലൂർ പോണേക്കര പുതിയ റോഡിൽ അനീഷി(41)നെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പതിനൊന്ന് പിച്ചള ടാപ്പുകൾ ഇയാൾ വില്പന നടത്തിയ കടയിൽ നിന്ന് കണ്ടെടുത്തു.