കൊച്ചി: സ്റ്റേറ്റ് എന്നതിന് ഏറ്റവും അർത്ഥവത്തായ മലയാള പദമായ ഭരണകൂടത്തിന് ശക്തിപകരുന്ന ആയുധമായി ബുൾഡോസർ മാറുന്ന കാലത്ത് എഴുത്തുകാരുടെ വാക്ക് മുമ്പെന്നത്തേക്കാൾ പ്രസക്തമാന്നെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എൻ.എസ്. മാധവന്റെ തിരുത്ത് പോലുള്ള കഥകൾ വലിയ മാനം നൽകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് മാധവന്റെ കഥകൾ കാലാതീതമാണെന്നും അദ്ദേഹം പറഞ്ഞു. എബ്രഹാം മാടമാക്കൽ അവാർഡ് എൻ.എസ്. മാധവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ് സാഹിത്യകാരനും സിനിമാ പ്രവർത്തകനുമായ ബവ ചെല്ലൈദുരെ, എറണാകുളം പബ്ലിക് ലൈബ്രറി സെക്രട്ടറി അശോക് എം. ചെറിയാൻ, ഷാജി ജോർജ് പ്രണത, കെ.എ. അലി അക്ബർ മാത്യു ഹാബിസ് എന്നിവർ സംസാരിച്ചു.