കൊച്ചി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്ര് എറണാകുളം- ചെന്നൈ ബസ് സർവീസിന് വിജയതുടക്കം. ഇന്നലെ വൈകിട്ട് 7.45ന് എറണാകുളത്ത് നിന്ന് ആദ്യ സർവീസ് പുറപ്പെട്ടു. വൈറ്റില, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, വില്ലുപുരം ചെങ്കൽപ്പേട്ട വഴിയാണ് സ‌ർവീസ്. ആകെയുള്ള 40 സീറ്റുകളും നിറഞ്ഞാണ് ബസ് പുറപ്പെട്ടത്. ചെന്നൈയ്ക്ക് മുൻകുട്ടി ബുക്ക് ചെയ്ത 11 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 8.40ന് ചെന്നൈയിൽ എത്തുന്ന രീതിയിലാണ് സർവീസ്. രാത്രി 8 മണിക്ക് തിരിച്ചും സർവീസ് നടത്തും. എറണാകും- ചെന്നൈ ടിക്കറ്റ് നിരക്ക് 1410 രൂപയാണ്. നിലവിൽ ബംഗളൂരുവിലേക്ക് രണ്ടും കൊല്ലൂരിലേക്ക് ഒരു ബസും സർവീസ് നടത്തുന്നുണ്ട്.