തൃപ്പൂണിത്തുറ: കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി. യൂണിയനിലെ ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റിന്റെ എട്ടാമത് വാർഷികവും ആർ. ശങ്കർ അനുസ്മരണവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ പി.ജി. കമലഹാസൻ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡന്റ് സത്യൻ ചിത്തിര, സെക്രട്ടറി വി. ദേവ്, വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റാടി, സുഗുണൻ, വി.ആർ. ശ്രീകല, ഷിനോജ്, ബിനു അറക്കൽ, യമുന പാലശേരി, ഓമന സുഗുണൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൻജിനീയർ സുരേഷ് വടയാറിന്റെ ഗുരുദേവ പ്രഭാഷണവും പ്രസാദമൂട്ടും നടന്നു.