library
അലുവ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ആഡിറ്റോറിയത്തിൽ നടന്ന താലൂക്ക് സംഗമം ജില്ല പ്രസിഡൻ്റ് പി.കെ.സോമൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്കുതല പ്രവർത്തകസംഗമം നടന്നു. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ കൗൺസിലുകളുടെ പദ്ധതിരേഖ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം പി. തമ്പാൻ എന്നിവർ അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. വേലായധൻ, കെ.സി. വത്സല, കെ.കെ. സുരേഷ്‌, ജിനേഷ് ജനാർദ്ദനൻ, വി.കെ. അശോകൻ, എ.എസ്. ജയകുമാർ എന്നിവർ പ്രസംഗിച്ചു.