അങ്കമാലി: അർബൻ ബാങ്ക് ഡയറക്ടറായിരുന്ന എം.ആർ. സുദർശൻ അനുസ്മരണസമ്മേളനം പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.വി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ഡയറക്ടറുമായ മേരി ആന്റണി, ഡയറക്ടർമാരായ ടി.പി. ജോർജ്, രാജപ്പൻ നായർ, പി.വി. ടോമി, കെ.എ. പൗലോസ്, വി.ഡി. ടോമി, ജോർജ് കൂട്ടുങ്ങൽ, പോൾ, എൽ.സി. വർഗീസ്, ലക്സി ജോയ്, ജീവനക്കാരുടെ പ്രതിനിധി കെ.ഐ. ഷിജു, ബാങ്ക് സെക്രട്ടറി ബിജു ജോസ് എന്നിവർ പ്രസംഗിച്ചു.