
പെരുമ്പാവൂർ: മഴയത്ത കൂവപ്പടിയിൽ അപകടാവസ്ഥയിലായ മരം ഫയർഫോഴ്സ് മുറിച്ചുമാറ്റി. 18-ാം വാർഡിൽ മഴയിലും കാറ്റിലും റബ്ബർ മരത്തിന്റെ ചില്ല ഒടിഞ്ഞു റോഡിലേക്ക് അപകടകരമായി തൂങ്ങി നിൽക്കുകയായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് ഫയർഫോഴ്സ് എത്തി മുറിച്ചുനീക്കിയത്. സ്റ്റേഷൻ ഓഫീസർ അസൈനാർ, ഗ്രേഡ് അസി. സ്റ്റേഷൻ മാസ്റ്റർമാരായ കെ.എം. രവി, പി.കെ. അനിൽ, സേനാംഗങ്ങളായ പി.പി.ഷംജു, ടി.ആർ. അജേഷ്, കെ.സുധീർ, ബി.എസ്.സാൻ, എം.കെ. മണികണ്ഠൻ എന്നിവർ ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.