പെരുമ്പാവൂർ:വളയൻചിറങ്ങര 1191 -ാം നമ്പർ എൻ.എസ്. എസ്. കരയോഗത്തിന്റെ 100-ാമത് വാർഷിക പൊതുയോഗം 22ന് രാവിലെ 9.30ന് വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും. കരയോഗം പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗം കുന്നത്തുനാട് താലൂക്ക് യൂണിയൻ സെക്രട്ടറി രഞ്ജിത്ത് എസ്.മേനോൻ ഉദ്ഘാടനം ചെയ്യും. മേഖല കൺവീനർ അനുരാഗ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വാർഷിക വരവ് ചെലവ് കണക്കുകളും 2022-23 വർഷത്തെ ബഡ്ജറ്റും യോഗത്തിൽ അവതരിപ്പിക്കും.