പെരുമ്പാവൂർ: ഏപ്രിൽ മുപ്പതുമുതൽ കാണാതായ കളമശേരി ജി.എസ്.ടി ഓഫീസർ അജികുമാറിനെ കണ്ടെത്തിയ പൊലീസുകാരെജി.എസ്.ടി ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. സംഭവം അറിഞ്ഞ ഉടനെ എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ തൂത്തുക്കുടിയിൽനിന്ന് അജികുമാറിനെ കണ്ടെത്തി നാട്ടിലെത്തിച്ച ഇൻഫോപാർക്ക് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സന്തോഷ്‌കുമാറിനേയും ടീം അംഗങ്ങളേയും ജി.എസ്.ടി എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. അനിൽകുമാർ,
അസി.കമ്മീഷണർ വി.വി. ബിജു, സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ വി.പി. ബിജുരാജ്, സി.പി. ബിജു, എ.എസ്.ടി.ഒ പ്രീതാകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി അനുമോദനവും നന്ദിയും അറിയിച്ചു.