പെരുമ്പാവൂർ: മഴ ശക്തമായതോടെ വല്ലത്ത് പുരയിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞു. പെരുമ്പാവൂർ നഗരസഭ ഒന്നാം വാർഡിൽ വല്ലം തൊണത്തോടിനു സമീപം താമസിക്കുന്ന പീയൂസിന്റെ (67) പുരയിടത്തിന്റെ പുറകുവശത്താണ് 30 അടി താഴ്ചയിൽ മണ്ണിടിഞ്ഞത്. അപകട സാധ്യതയുള്ളതിനാൽ പെരുമ്പാവൂർ ഫയർഫോഴ്‌സ് എത്തി കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.
രാത്രിയിലെ ശക്തമായ മഴ മൂലമാണ് മണ്ണിടിഞ്ഞത്. രോഗാവസ്ഥയിലായ പിയൂസിനെ രാവിലെ തന്നെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു.