അങ്കമാലി: ഡോ.എസ്.കെ. വസന്തൻ രചിച്ച കാലം സാക്ഷി എന്ന നോവലിനെക്കുറിച്ച് 22ന് വൈകിട്ട് നാലിന് കിടങ്ങൂർ വി.ടി ട്രസ്റ്റിന്റേയും വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടേയും ആഭിമുഖ്യത്തിൽ ചർച്ച നടത്തും. ഡോ. അജയകുമാർ പുസ്തകം പരിചയപ്പെടുത്തും. വി.ടി സ്മാരകമന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.