അങ്കമാലി: വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒമ്പത് സംഘടിപ്പിച്ച ജില്ലാ കൗൺസിൽ യോഗം മുൻ റീജണൽ ഡയറക്ടർ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വർഗീസ് മൂലൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സജീവ് അരീക്കൽ, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ സണ്ണി പി.ഡേവിസ്, നിയുക്ത ലഫ്റ്റനന്റ് റീജനൽ ഡയറക്ടർ രഞ്ജി പെട്ടയിൽ, ഭാരവാഹികളായ സി. ജോസഫ്‌, ഷാബു വർഗീസ്, ഏലിയാസ് ജോസഫ്, പി.പി. ഷാജു, മാനുവൽ കണ്ണോത്ത്, പോൾ വെട്ടിക്കനാംകുഴി, സാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.