election

കൊച്ചി: മഴയിൽ തണുത്തുറഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പകരാൻ 'അധിക്ഷേപ തർക്ക'വും കേസുകളും. ചൊവ്വാഴ്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചെന്ന പരാതിയാണ് പുതിയ വിഷയം. പ്രതിഷേധവുമായി സി.പി.എം രംഗത്തിറങ്ങി. പാർട്ടി പ്രവർത്തകന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതോടെ പ്രശ്നം ചൂടു പിടിച്ചു.

അതിനിടെ ,യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പരിഹസിച്ച് ഫേസ് ബുക്ക് പോസ്റ്റി​ട്ടതി​ന് തൃക്കാക്കര പൊലീസും കേസെടുത്തു. സി.പി.എം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ ജെബി​ മേത്തർ എം.പി​യാണ് പരാതി​ നൽകി​യത്.

കോൺഗ്രസിനെ കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്നലെ പത്രസമ്മേളനത്തി​ൽ തി​രി​ച്ചടി​ച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി​യെ അധി​ക്ഷേപി​ച്ചതി​ന് കോൺ​ഗ്രസ് നേതൃത്വം

സുധാകരനെതി​രെ നടപടി​യെടുക്കണമെന്ന ആവശ്യവുമായി​ എൽ.ഡി​.എഫ് കൺ​വീനർ ഇ.പി​.ജയരാജൻ രംഗത്തെത്തി​. എൽ.ഡി​.എഫ് പ്രചാരണ യോഗങ്ങളി​ൽ പ്രമുഖ നേതാക്കളെല്ലാം ഈ പ്രശ്നം ഉന്നയി​ക്കുന്നുണ്ട്. മുഖ്യമന്ത്രി​യുടെയും എം.എം. മണി​യുടെയും മറ്റും മുൻകാല പ്രസംഗങ്ങൾ പരാമർശി​ച്ച് പരി​ഹസി​ച്ചാണ് യു.ഡി​.എഫ് നേതാക്കളുടെ പ്രത്യാക്രമണം. സമൂഹമാദ്ധ്യമങ്ങളി​ൽ ഇരുപക്ഷവും വി​മർശനവും ട്രോളുകളുമായി​ തി​മിർക്കുന്നുമുണ്ട്. സ്റ്റേഷൻ ജാമ്യം കി​ട്ടുന്ന വകുപ്പാണെങ്കി​ലും, സുധാകരന്റെ അറസ്റ്റി​ന് പൊലീസ് മുതി​രുമോ എന്നതാണ് ഇനി​ കാണാനുള്ളത്.

 സുധാകരൻ പറഞ്ഞത്

'ഒരു മുഖ്യമന്ത്രിയാണ്‌ ഇങ്ങനെ നടക്കുന്നതെന്ന്‌ ഓർമ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന്‌ അദ്ദേഹം ചങ്ങലയിൽ നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്‌. ചങ്ങലയിൽ നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക? അതു പോലെയല്ലേ അദ്ദേഹം വരുന്നത്‌. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ?

 ഐ.പി​.സി​ 153

കലാപത്തി​ലേക്ക് വരെ നയി​ച്ചേക്കാവുന്ന പ്രകോപനപരമായ വാക്കുകൾ പ്രയോഗി​ക്കൽ. തെളി​യി​ക്കാനായാൽ ഒരു വർഷം വരെ പിഴയോടും അല്ലാതെയും ശി​ക്ഷ. ​ജാമ്യം ലഭി​ക്കാവുന്നതാണ് കുറ്റം.

 എ.​ഐ.​സി.​സി​ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം​ ​:​ ​ഇ.​പി.​ ​ജ​യ​രാ​ജൻ

കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ആ​ക്ഷേ​പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​എ.​ഐ.​സി.​സി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​കേ​ര​ള​ത്തി​നെ​ ​മു​ഴു​വ​ൻ​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​തു​ല്യ​മാ​ണ്.​ ​ഇ​വി​ടെ​ ​ആ​രെ​യും​ ​എ​ന്തും​ ​പ​റ​യാ​മെ​ന്ന് ​സ്ഥി​തി​ ​ഉ​ണ്ടാ​വാ​ൻ​ ​പാ​ടു​ണ്ടോ​?.​ ​മ​ണി​ ​ശ​ങ്ക​ർ​ ​അ​യ്യ​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​നീ​ച​ൻ​ ​എ​ന്ന് ​വി​ളി​ച്ച​ധി​ക്ഷേ​പി​ച്ച​തി​ന് ​കോ​ൺ​ഗ്ര​സ് ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​എ​ടു​ത്തി​രു​ന്നു.​ ​അ​താ​ണ് ​കോ​ൺ​ഗ്ര​സ് ​പാ​ര​മ്പ​ര്യം.​ ​ഇ​പ്പോ​ൾ​ ​ചി​ന്ത​ൻ​ ​ശി​ബി​രം​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​ഇ​വി​ടെ​ ​അ​തൊ​ന്നും​ ​ഉ​ണ്ടാ​വി​ല്ലാ​യി​രി​ക്കാ​മെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

​ ​പേ​ടി​പ്പി​ക്കേ​ണ്ട​:​ ​വി.​ഡി.​സ​തീ​ശൻ
വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​ ​നാ​ട​ൻ​ ​പ​ദ​പ്ര​യോ​ഗം​ ​ന​ട​ത്തി​യ​തി​ന്റെ​ ​പേ​രി​ൽ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​തി​രെ​ ​കേ​സെ​ടു​ത്ത് ​പേ​ടി​പ്പി​ക്കാ​ൻ​ ​നോ​ക്കേ​ണ്ടെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​കോ​ട​തി​ ​വ​രാ​ന്ത​യി​ൽ​ ​പോ​ലും​ ​നി​ൽ​ക്കാ​ത്ത​ ​കേ​സാ​ണ്.​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ഭ​യ​ക്കു​ന്ന​വ​ര​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ഷ​മി​പ്പി​ച്ചെ​ങ്കി​ൽ​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ക്കു​ന്ന​താ​യി​ ​സു​ധാ​ക​ര​ൻ​ ​പ​റ​യു​ക​യും​ ​പ്ര​ശ്നം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​താ​ണ്.​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ​ ​ഏ​റ്റ​വും​ ​മോ​ശം​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​യെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.


​ ​കെ.​​​ ​​​സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രാ​യ​ ​കേ​​​സ് ​​​അ​​​പ​​​ഹാ​​​സ്യം​​​:​​​ ​​​ചെ​​​ന്നി​​​ത്തല
​​ആ​​​ല​​​ങ്കാ​​​രി​​​ക​​​ ​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന് ​​​കെ.​​​പി.​​​സി.​​​സി​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​കെ.​​​ ​​​സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രെ​​​ ​​​കേ​​​സെ​​​ടു​​​ത്ത​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണെ​​​ന്ന് ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​നേ​​​താ​​​വ് ​​​ര​​​മേ​​​ശ് ​​​ചെ​​​ന്നി​​​ത്ത​​​ല​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ​​​ ​​​പ്ര​​​യോ​​​ഗം​​​ ​​​ആ​​​ല​​​ങ്കാ​​​രി​​​ക​​​മാ​​​ണെ​​​ങ്കി​​​ലും​​​ ​​​അ​​​ത് ​​​പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്നു​​​വെ​​​ന്ന് ​​​സു​​​ധാ​​​ക​​​ര​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​ ​​​ആ​​​ ​​​അ​​​ദ്ധ്യാ​​​യം​​​ ​​​അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ട​​​താ​​​ണ്.​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​പ​​​ദ​​​പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ ​​​പൊ​​​തു​​​സ​​​മൂ​​​ഹം​​​ ​​​മ​​​റ​​​ന്നി​​​ട്ടി​​​ല്ല.​​​ ​​​ആ​​​ഭ്യ​​​ന്ത​​​രം​​​ ​​​കൈ​​​കാ​​​ര്യം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ഇ​​​ത്ര​​​ത്തോ​​​ളം​​​ ​​​അ​​​പ​​​ഹാ​​​സ്യ​​​നാ​​​ക​​​രു​​​ത്.​​​ ​​​തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ​​​ ​​​സ​​​ഹ​​​താ​​​പം​​​ ​​​നേ​​​ടാ​​​നാ​​​ണ് ​​​ശ്ര​​​മ​​​മെ​​​ങ്കി​​​ൽ​​​ ​​​ഇ​​​തു​​​കൊ​​​ണ്ട് ​​​ഉ​​​മാ​​​ ​​​തോ​​​മ​​​സി​​​ന്റെ​​​ ​​​ഭൂ​​​രി​​​പ​​​ക്ഷം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കു​​​ക​​​യേ​​​യു​​​ള്ളു​​​വെ​​​ന്നും​​​ ​​​ചെ​​​ന്നി​​​ത്ത​​​ല​​​ ​​​പ​​​റ​​​ഞ്ഞു.

​ ​എം.​​​വി.​​​ ​​​ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രെ​​​ ​​​പ​​​രാ​​​തി​​​ ​​​ന​ൽ​കി
കെ.​​​സു​​​ധാ​​​ക​​​ര​​​നെ​​​ ​​​പ​​​ട്ടി​​​യു​​​ടെ​​​ ​​​വാ​​​ലി​​​നോ​​​ട് ​​​ഉ​​​പ​​​മി​​​ച്ച് ​​​അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ​​​ ​​​പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​ ​​​ന​​​ട​​​ത്തി​​​യെ​​​ന്ന് ​​​ആ​​​രോ​​​പി​​​ച്ച് ​​​സി.​​​പി.​​​എം​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​ജി​​​ല്ലാ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എം.​​​വി​​​ ​​​ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രെ​​​ ​​​പൊ​​​ലീ​​​സി​​​ൽ​​​ ​​​പ​​​രാ​​​തി.​​​ ​​​യൂ​​​ത്ത് ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​ജി​​​ല്ലാ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​സു​​​ധീ​​​പ് ​​​ജ​​​യിം​​​സാ​​​ണ് ​​​ക​​​ണ്ണൂ​​​ർ​​​ ​​​സി​​​റ്റി​​​ ​​​പൊ​​​ലി​​​സ് ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ക്ക് ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.