kklm

കൂത്താട്ടുകുളം: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഗോൾഡ് മർച്ചന്റ്സ് ജില്ലാ സെക്രട്ടറി ഷാജി കണ്ണംകോട്ടിൽ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കരുതെന്നും വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ്ണ. കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് ടി.എം.മാത്യു, സെക്രട്ടറി സിന്ധു ബിജു, ട്രഷറർ കെ.പി.ബാബു, കമ്മിറ്റി അംഗങ്ങളായ ഷാജി ദാമോദരൻ, മേരി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.