ആലുവ: വിവിധ സ്ഥലങ്ങളിൽ ഇന്നലെയുണ്ടായ അപകടങ്ങളിൽ എട്ടുപേർക്ക് പരിക്കേറ്റു. പുളിഞ്ചോട് കവലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് എടയപ്പുറം പാരിമുറ്റത്ത് ഷാജഹാൻ അലി (53), മുപ്പത്തടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പാനായിക്കുളം വലിയവീട്ടിൽ ജബ്ബാർ (50), റഷീദ (38), കാസിനോ തിയേറ്ററിനുസമീപം ബൈക്കിൽനിന്നുവീണ് തോട്ടുംമുഖം ചേരിൽ അജ്മൽ (25), തോട്ടുമുഖത്ത് സ്‌കൂട്ടറിടിച്ച് എരുമത്തല കച്ചേരിക്കുഴി പോക്കർ (80), ഗവ. ഹോസ്പിറ്റലിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് എടയപ്പുറം മഠത്തിൽ ആതിര (30), ചൊവ്വരയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചെവ്വര പുല്ലുംകുടിയിൽ ശ്രീലക്ഷ്മി (16), ആലുവയിൽ ബൈക്കിടിച്ച് ആലുവ പ്രേംനിവാസിൽ രമേഷ്‌കുമാർ (64), ഷേണായീസ് ഹോട്ടലിനുസമീപം ബൈക്കിൽനിന്നുവീണ് തുരുത്തിശേരി പാലമറ്റത്ത് ടോണി തോമസ് (25) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.