pezhakkappillyhss

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജിംഗ് ചെയർമാൻ വി.എച്ച്. ഷെഫീക്ക് സ്വാഗതം പറഞ്ഞു. സ്ക്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ആദരിച്ചു. വിശിഷ്ട വ്യക്തികളെ മുൻ എം.എൽ.എ എൽദോ എബ്രഹാം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, വാർഡ് അംഗം നെജി ഷാനവാസ്. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. ബഷീർ, കെ.എച്ച്. സിദ്ധിക്ക്, പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. കബീർ, സ്ക്കൂൾ പ്രിൻസിപ്പൽ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് ഷൈല കുമാരി, സ്വാഗത സംഘം വൈസ് പ്രസിഡന്റ് മുഹമ്മദലി എന്നിവർ സംസാരിച്ചു. തുടർന്ന് ഇശൽ നിലാവ് ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.