കോലഞ്ചേരി: കോലഞ്ചേരി വൈ.എം.സിഎയും മാസ്​റ്റർ ബേർഡ് അഡ്വാൻസ്ഡ് സ്​റ്റഡി സെന്ററും കോലഞ്ചേരി സെൻട്രൽ വൈസ് മെൻസ് ക്ലബ്ബും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കോലഞ്ചേരി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ കെ.ഐ. ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് മെൻ റീജിയിണൽ ഡയറക്ടർ ടെൻസിംഗ് ജോർജ് അദ്ധ്യക്ഷനായി. വൈ.എം.സി.എ വൈസ് പ്രസിഡന്റ് സി.കെ. ബാബു, ബോർഡ് ഡയറക്ടർ ശ്രീനിവാസൻ, പ്രിൻസിപ്പൽ കെ. സന്തോഷ്, പി.യു. ജോയി, അഞ്ജനാദേവി തുടങ്ങിയവർ സംസാരിച്ചു.