മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്ത് പരിധിയിൽ അപകടകരമാംവിധം നിൽക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ അധികൃതർ നിർദേശിച്ചു. മരങ്ങളും ചില്ലകളും വീണ് അപകടമുണ്ടായാൽ സ്ഥലമുടമകൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.