കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നൽകുന്ന കലാഭവൻ ഫാ. ആബേൽ പുരസ്‌കാരം സാംജി ആറാട്ടുപുഴയ്ക്ക്. 1973 ൽ ഓൾ ഇന്ത്യാ റേഡിയോയിലൂടെ സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാംജി ആറാട്ടുപുഴ സംഗീത രംഗത്ത് നൽകിയ സംഭവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 21ന് പി.ഒ.സിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.