nedoor-palli
ദേശീയപാത വികസനത്തിനായി പൊളിച്ചു മാറ്രുന്ന നീണ്ടൂർ സെന്റ് ജോസഫ് ദേവാലയം

പറവൂർ: ദേശീയപാത 66ന്റെ വികസനത്തിനായി വിട്ടുനൽകിയ നീണ്ടൂർ സെന്റ് ജോസഫ് ദേവാലയത്തിൽ അവസാന കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. എറണാകുളം -അങ്കമാലി രൂപത ബിഷപ്പ് ആന്റണി കരിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. പുതിയ ദേവാലയത്തിന്റെ ശിലആശിർവാദവും ബിഷപ്പ് നടത്തി. നൂറിലധികം ഇടവക അംഗങ്ങളുള്ള പള്ളി 1977ലാണ് നിർമ്മിച്ചത്. മാതൃഇടവകയായ പറവൂർ കോട്ടയ്ക്കാവ് ഫൊറോനയിൽനിന്ന് വേർപിരിഞ്ഞാണ് പള്ളി പണികഴിച്ചത്. അന്ന് ദേശീയപാതക്കായി ഏറ്റെടുത്ത 30 മീറ്ററിൽനിന്ന് മാറിയാണ് പള്ളി നിർമ്മിച്ചത്. കൃതജ്ഞതാബലിയിലും സ്നേഹവിരുന്നിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.