കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഫാ.ആബേൽ സ്മൃതി സംഗീതസന്ധ്യ 21ന് വൈകിട്ട് 5ന് പാലാരിവട്ടം പി.ഒസിയിൽ നടക്കും. ആബേൽ ഗാനാലാപന മത്സരവിജയികൾക്കുള്ള സമ്മാന വിതരണം, ആബേൽ അനുസ്മരണ സമ്മേളനം, സംഗീത സായാഹ്നം എന്നിവ നടക്കും. ഡോ. ഏബ്രഹാം മാർ യൂലിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.