തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തൃപ്പൂണിത്തറ നഗരത്തിലെ വിവിധ വാർഡുകൾ വെള്ളക്കെട്ടിലായി. വാർഡ് നമ്പർ 27, 30, 33, 34 അന്ധകാരത്തോട് എന്നിവിടങ്ങളിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് സന്ദർശിച്ചു.
വൈസ് ചെയർമാൻ കെ.കെ. പ്രദീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ മീരാൻ കുഞ്ഞ്, ജെ.എച്ച്.ഐ അജീഷ്, വിനു തുടങ്ങിയവർ ഉണ്ടായിരുന്നു. കാനകളിലൂടെ ഒഴുകി വന്ന പുല്ലും മാലിന്യങ്ങളും ആരോഗ്യ വിഭാഗം ജീവനക്കാർ നീക്കം ചെയ്തു.