പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പറവൂർ മാർക്കറ്റ് യൂണിറ്റ് വാർഷിക പൊതുയോ
ഗം ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോൾസൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബി. നാസർ, കെ. ഗോപാലൻ, പോൾ ജെ. മാമ്പിള്ളി, കെ.പി. ജോസഫ്, ടി.ഡി. റീജൻ, കെ.ബി. ഹാരിഷ്, കെ.എ. സാദത്ത്, വി.ജെ. ജോയി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ബി. മോഹനൻ (പ്രസിഡന്റ്), കെ.എ. സാദത്ത് (വൈസ് പ്രസിഡന്റ്), ടി.ഡി. റീജൻ (ജനറൽ സെക്രട്ടറി), വി.ജെ. ജോയി (സെക്രട്ടറി), കെ.ബി. ഹാരിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.