തോപ്പുംപടി: ശബള വിതരണം മാസപ്പകുതിയിലേക്ക് നീളുന്നത് പതിവായതോടെ കൊച്ചി നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ സമരത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലാളികളുടെ വേതനം നൽകുന്നത് 20-ാം തീയതിയോടടുത്താണ്. സ്ഥിരം തൊഴിലാളികളുടെ വേതനം മാസാദ്യം നാല് പ്രവൃത്തി ദിവസത്തിനകം നൽകുമ്പോഴാണ് താത്കാലിക തൊഴിലാളികൾക്ക് ഈ ദുരവസ്ഥ.
വേതനം വൈകുന്നത് പതിവായിരിക്കുകയാണെന്ന് കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ പറയുന്നു.
അടുത്ത മാസം ശമ്പളം,സറണ്ടർ,കുടിശിഖ എന്നിവയിൽ തീരുമാനമായില്ലെങ്കിൽ നഗരസഭ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ സമരവും ധർണയും സംഘടിപ്പിക്കുവാൻ കൊച്ചി സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ(എ.ഐ.ടി.യു.സി) യോഗം തീരുമാനിച്ചു. കെ.ബി ഹനീഫ്,കെ.സുരേഷ്,കുമ്പളം രാജപ്പൻസക്കറിയ, ഫർണാണ്ടസ് എന്നിവർ സംസാരിച്ചു